Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajeev Chandrasekhar

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഫ്രോ​ഡ് രാ​ഷ്ട്രീ​യം; വി​മ​ർ​ശ​ന​വു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖർ

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​ർ വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. രാ​ഹു​ൽ​ഗാ​ന്ധി​യു​ടേ​ത് ഫ്രോ​ഡ് രാ​ഷ്ട്രീ​യ​മാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ത്ര​യും കാ​ലം ഭ​രി​ച്ചി​ട്ടും വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളി​ൽ കേ​ര​ള​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ടെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ അ​വ​ർ​ക്കെ​തി​രെ​യും ഉ​ണ്ടാ​കേ​ണ്ട​ത​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ അ​തി​ന്‍റെ ഗു​ണ​ഫ​ലം അ​നു​ഭ​വി​ച്ച​വ​രും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്‌​നാ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​രാ​മ​ർ​ശം.

കൊ​ല്ലം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മി​ത് ഷാ​യ്ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​വും കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സം​ഭ​വ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​ങ്കു​വ​ച്ചു.

Kerala

ക​യ്പ​മം​ഗ​ല​ത്തെ വാ​ഹ​നാ​പ​ക​ടം; സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ മ​റ​ച്ചു​വെ​ച്ച് കേ​ന്ദ്രത്തെ കു​റ്റപ്പെടുത്തുന്നത് അ​പ​ല​പ​നീ​യം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തൃ​ശൂ​ർ ക​യ്പ​മം​ഗ​ല​ത്തെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ മ​റ​ച്ചു​വെ​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മേ​ൽ കു​റ്റം ചു​മ​ത്താ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല​യാ​ണെ​ങ്കി​ലും ദേ​ശീ​യ​പാ​ത​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക, അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക എ​ന്നി​വ സം​സ്ഥാ​ന പൊ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന്‍റെ പ​രി​ണി​ത​ഫ​ല​മാ​ണ് എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റോ​ഡി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ത്ത് വ​ലി​യ വാ​ഹ​നം അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​ട്ടും അ​ത് ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യു​ന്ന​തി​ൽ സം​സ്ഥാ​ന ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​റി​യി​ച്ചു.

Kerala

മി​ഷ​ൻ 2029, കേ​ര​ളം പി​ടി​ക്കാ​ൻ ക​രു​ക്ക​ൾ നീ​ക്കി ബി​ജെ​പി; മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ക്ല​സ്റ്റ​ർ ചു​മ​ത​ല​ക​ൾ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം ല​ക്ഷ്യ​മി​ട്ട് സം​ഘ​ട​ന​യെ അ​ടി​മു​ടി സ​ജ്ജ​മാ​ക്കാ​ൻ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം. പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്ക് പു​തി​യ ക്ല​സ്റ്റ​ർ ചു​മ​ത​ല​ക​ളും വി​വി​ധ മോ​ർ​ച്ച​ർ​ക​ളു​ടെ പ്ര​ഭാ​രി​മാ​രെ​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ്ര​ഖ്യാ​പി​ച്ചു.

സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ര​ണ്ടു പ്ര​ധാ​ന ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എം.​ടി.ര​മേ​ശി​നും എ​സ്‌. സു​രേ​ഷി​നു​മാ​ണ് മു​ഖ്യ​ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​സ​ർഗോ​ഡ് മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യു​ള്ള വ​ട​ക്ക​ൻ ജി​ല്ല​ക​ളു​ടെ ക്ല​സ്റ്റ​ർ ഇ​ൻ​ചാ​ർ​ജാ​യി എം.​ടി.ര​മേ​ശും, മ​റ്റ് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല എ​സ്‌. സു​രേ​ഷും നി​ർ​വ​ഹി​ക്കും.

ശോ​ഭാ സു​രേ​ന്ദ്ര​ന് ദേ​ശീ​യ പ്രോ​ഗ്രാം ഇ​ൻ​ചാ​ർ​ജി​ന്‍റെ നി​ർ​ണാ​യ​ക ചു​മ​ത​ല​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മി​ഷ​ൻ 2029 ല​ക്ഷ്യ​മി​ട്ടു​ള്ള ന​യ​ങ്ങ​ളു​ടെ​യും സെ​ല്ലു​ക​ളു​ടെ​യും ചു​മ​ത​ല അ​നൂ​പ് ആ​ന്‍റ​ണി​ക്കും ന​ൽ​കി.

വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ പ്ര​ഭാ​രി​മാ​രാ​യി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ (മ​ഹി​ളാ മോ​ർ​ച്ച), ഷോ​ൺ ജോ​ർ​ജ് (ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച, മീ​ഡി​യ, സോ​ഷ്യ​ൽ മീ​ഡി​യ), പി. ​സു​ധീ​ർ (യു​വ​മോ​ർ​ച്ച), കെ.​കെ. അ​നീ​ഷ്കു​മാ​ർ (ഒ​ബി​സി മോ​ർ​ച്ച), കെ. ​സോ​മ​ൻ (എ​സ്‌​സി മോ​ർ​ച്ച), പി. ​ശ്യാം​രാ​ജ് (എ​സ്ടി മോ​ർ​ച്ച), സി. ​കൃ​ഷ്ണ​കു​മാ​ർ (കി​സാ​ൻ മോ​ർ​ച്ച), എ​സ്. ജ​യ​സൂ​ര്യ​ൻ (റി​സ​ർ​ച്ച്, ട്രെ​യി​നി​ങ്, വി​ക​സി​ത കേ​ര​ളം ഹെ​ൽ​പ് ഡെ​സ്‌​ക്), അ​നൂ​പ് ആ​ന്‍റ​ണി (സം​സ്ഥാ​ന സെ​ൽ) എ​ന്നി​വ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. 

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ത​ട്ടി​പ്പി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം; പൊ​ട്ടി​ത്തെ​റി​ച്ച് വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷി​നും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​നു​മെ​തി​രെ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് വി. ​മു​ര​ളീ​ധ​ര​ൻ ഉ​ന്ന​യി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി പാ​ർ​ട്ടി സം​സ്ഥാ​ന ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു ത​ന്നെ​യാ​ണ് ഇ​തു​വ​രെ​യും ഫ​ണ്ടു കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. അ​പ്പോ​ഴൊ​ന്നും ഉ​ണ്ടാ​കാ​ത്ത ഫ​ണ്ടു തി​രി​മ​റി​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി ത​ല​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചു​മ​ത​ല​ക്കാ​ര​നാ​യ എ​സ്.​സു​രേ​ഷി​നെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യ ആ​വ​ശ്യ​മു​യ​ർ​ന്നു.

വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വം ന​ന്നാ​യി പ​ണി​യെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ൽ ജ​യി​ക്കു​മാ​യി​രു​ന്നു​വെ​ന്നു സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യി​രു​ന്ന ആ​ർ.​ശ്രീ​ലേ​ഖ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യി നേ​തൃ​ത്വം ന​ൽ​കേ​ണ്ട​വ​ർ ക​ഴ​ക്കൂ​ട്ട​ത്തും നേ​മ​ത്തും പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​യി. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തെ ദോ​ഷ​മാ​യി ബാ​ധി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സോ​മ​നെ​തി​രെ​യും ശ്രീ​ലേ​ഖ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ത്തി.

ഈ ​രീ​തി​യി​ലാ​ണു മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ങ്കി​ൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​രാ​ജ​യ​മാ​യി​രി​ക്കും സം​ഭ​വി​ക്കു​ക​. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ണ്ടു വി​വാ​ദ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​നി വൈ​കി​ക്കൂ​ടെ​ന്നും ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​നും ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

National

മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് നീ​തി വേ​ണം; കേ​ന്ദ്ര​മ​ന്ത്രി​യെ ക​ണ്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: മു​ന​മ്പം വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഭൂ​മി ഉ​മീ​ദ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ൾ നീ​തി അ​ർ​ഹി​ക്കു​ന്നു​ണ്ട്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് മു​ന​മ്പ​ത്തെ 404 ഏ​ക്ക​ർ ഭൂ​മി പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. നി​യ​മ​പ്ര​കാ​രം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​മീ​ദ് പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ മു​ത​വ​ല്ലി​ക്ക് മാ​ത്ര​മാ​ണ് അ​വ​കാ​ശ​മു​ള്ള​ത്.

ഇ​വി​ടെ ആ ​അ​ധി​കാ​രം ഫാ​റൂ​ഖ് കോ​ള​ജി​നാ​ണ്. യാ​തൊ​രു​വി​ധ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്കാ​തെ വ​ഖ​ഫ് ബോ​ർ​ഡ് ഏ​ക​പ​ക്ഷീ​യ​മാ​യി ഈ ​ഭൂ​മി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Kerala

വോട്ടർമാർ കൂടെയുള്ളപ്പോൾ മുനമ്പത്തെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ല: രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം∙‌ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ബലത്തിലാണ് കോൺഗ്രസ്-യുഡിഎഫ് സഖ്യം അധികാരത്തിലേറിയ ഉടൻ തന്നെ, മുനമ്പത്തെ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

കേരള വഖഫ് ബോർഡിന് തങ്ങളുടെ യജമാനന്മാർ ആരാണെന്ന്  കൃത്യമായി അറിയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

‘നരേന്ദ്ര മോദി സർക്കാരും രണ്ട് കേന്ദ്രമന്ത്രിമാരും നാല് എംപിമാരും മൂന്ന് എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളും 30 ലക്ഷം മലയാളി വോട്ടർമാരും അടിയുറച്ച പിന്തുണയുമായി കൂടെയുള്ളപ്പോൾ മുനമ്പത്തെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ല.

ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന, നട്ടെല്ലില്ലാത്ത കോൺഗ്രസിന് എല്ലാ മലയാളികൾക്കും വേണ്ടി നിലകൊള്ളാൻ ഒരിക്കലുമാവില്ല. അവർ അതിന് തയാറാവുകയുമില്ല. ഇത് വെറുമൊരു ഭൂമി തർക്കം മാത്രമല്ല.

ആരാണ് യഥാർഥത്തിൽ മലയാളികൾക്കൊപ്പം നിൽക്കുന്നതെന്ന് തിരിച്ചറിയാനുള്ള സമയം കൂടിയാണിത്. ആരാണ് തങ്ങൾക്കൊപ്പം അടിയുറച്ച് നിലകൊള്ളുന്നതെന്ന് മുനമ്പത്തെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. 

Kerala

ബി​ജെ​പി​യി​ൽ നി​ന്ന് ചി​ല​ർ പ​ണം പ​റ്റി; നേ​മം തോ​ൽ​വി​യി​ൽ സി​പി​എ​മ്മി​ൽ 'ത​മ്മി​ൽ​ത​ല്ല്'

തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ല​ത്തി​ലെ തോ​ൽ​വി ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന സി​പി​എം ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ചേ​രി​പ്പോ​രും ത​മ്മി​ൽ​ത​ല്ലും. ബി​ജെ​പി​യി​ൽ നി​ന്ന് ചി​ല​ർ പ​ണം പ​റ്റി​യെ​ന്നും ഇ​ത് തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എം.​വി.​ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​രം ഒ​രു വി​മ‍​ർ​ശ​നം ഉ​യ​ർ​ന്ന​ത്. പാ​ർ​ട്ടി ക​മ്മീ​ഷ​നെ വ​ച്ചാ​ൽ തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും ഒ​രു വി​ഭാ​ഗം പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ പാ​ർ​ട്ടി​യെ ത​ള​ർ​ത്തു​മെ​ന്ന് ചി​ല​ർ വ്യ​ക്ത​മാ​ക്കി.

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ 4978 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മ​ണ്ഡ​ലം പി​ടി​ച്ച​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ വി. ​ശി​വ​ൻ​കു​ട്ടി​യെ​യാ​ണ് രാ​ജീ​വ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കെ.​എ​സ്. ശ​ബ​രി​നാ​ഥ​നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി.

Kerala

അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് വേ​ണം; യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് ആ​ശം​സ നേ​ര്‍​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ആ​ശം​സ നേ​ര്‍​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പു​തി​യൊ​രു സ​ർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

അ​വ​ർ​ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. അ​ഴി​മ​തി​യോ​ടും പ്രീ​ണ​ന​ത്തോ​ടും വി​ക​സ​ന​വി​രു​ദ്ധ രാ​ഷ്ട്രീ​യ​ത്തോ​ടും ഒ​ട്ടും വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ്ര​തി​പ​ക്ഷ​മാ​യി​രി​ക്കു​മെ​ന്നും രാ​ജീ​വ് പോ​സ്‌​റ്റി​ൽ പ​റ​യു​ന്നു.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വി.​ഡി.​സ​തീ​ശ​ൻ ക്ഷ​ണി​ച്ച കാ​ര്യം രാ​ജീ​വ് ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Kerala

ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലെ വി​വാ​ദ പോ​സ്റ്റ്; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി

കൊ​ല്ലം: ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വി​വാ​ദ പോ​സ്റ്റി​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു സു​നി​ലാ​ണ് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്

സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ഗീ​യ​സ്പ​ർ​ദ്ധ​യും ചേ​രി​തി​രി​വും ഉ​ണ്ടാ​ക്കു​ക എ​ന്ന ഗൂ​ഢ​ല​ക്ഷ്യം വെ​ച്ചു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പോ​സ്റ്റ് ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത വി​വാ​ദ ചി​ത്ര​ത്തി​ലൂ​ടെ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗ​യെ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​യെ​യും അ​പ​മാ​നി​ക്കു​ക​യും വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. ഈ ​ചി​തം ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​ൺ​ഗ്ര​സു​കാ​രു​ടെ അ​ഭി​മാ​ന​ത്തി​നും വി​ശ്വാ​സ​ത്തി​നും ക​ള​ങ്ക​വും അ​പ​കീ​ര്‍​ത്ത​ക​ര​വു​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Kerala

വി​ജ​യം ഉ​റ​പ്പ്; ശു​ഭ​പ്ര​തീ​ക്ഷ​യെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മ​റി​യാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കേ ശു​ഭ​പ്ര​തീ​ക്ഷ​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. മൂ​ന്നാം രാ​ഷ്ട്രീ​യ ശ​ക്തി​യാ​യി എ​ന്‍​ഡി​എ​യെ ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു.

അ​പ്ര​തീ​ക്ഷി​ത സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​കു​തി​യി​ലേ​റെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ന്നു. പാ​ര്‍​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

സ്വ​ര്‍​ണ​ക്കൊ​ള്ള​യും ഇ​ട​തു​ഭ​ര​ണ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ച​ര്‍​ച്ച​യാ​യി. ഏ​ഴു സീ​റ്റു​ക​ളി​ൽ ത​ങ്ങ​ൾ അ​ത്‌​ഭു​തം കാ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രെ വ​നി​ത നേ​താ​വി​ന്‍റെ പ​രാ​തി; പി​ന്നാ​ലെ ന​ട​പ​ടി​യു​മാ‍​യി ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ ഓ​ഡി​യോ സ​ന്ദേ​ശം ഉ​ൾ​പ്പെ​ടെ പു​റ​ത്തു​വി​ട്ട് പ​രാ​തി ന​ൽ​കി​യ വ​നി​ത നേ​താ​വി​നെ​തി​രെ സം​ഘ​ട​ന ന​ട​പ​ടി​യെ​ടു​ത്ത് ബി​ജെ​പി.ആ​ല​പ്പു​ഴ നോ​ർ​ത്ത് ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബി​ന്ദു വി​ന​യ​കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് ബി​ന്ദു​വി​നെ ബി​ജെ​പി സ​സ്പെ​ൻ​ഡ് ചെ​യ്തു. തു​ട​ർ​ച്ച​യാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. സു​രേ​ഷ് അ​റി​യി​ച്ചു.

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളോ​ടെ​യാ​ണ് ബി​ന്ദു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​സ​ഭ്യം വി​ളി​ച്ചെ​ന്നും ക​ര​ണം അ​ടി​ച്ചു പൊ​ളി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ബി​ന്ദു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ബി​ന്ദു​വി​നെ ശോ​ഭാ സു​രേ​ന്ദ്ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ സ​ന്ദേ​ശം നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. നി​ങ്ങ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക അ​ല്ലേ​യെ​ന്ന് ചോ​ദി​ച്ചാ​ണ് ശോ​ഭ സം​ഭാ​ഷ​ണം തു​ട​ങ്ങു​ന്ന​ത്. പാ​ല​ക്കാ​ട്ടെ വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കി​യ സ്ത്രീ​ക്ക് പി​ന്നി​ൽ ബി​ന്ദു​വാ​ണെ​ന്നും അ​ടി​ച്ച് പ​ണി​ക്കു​റ്റം തീ​ർ​ക്കു​മെ​ന്നും ഫോ​ൺ സ​ന്ദേ​ശ​ത്തി​ൽ ശോ​ഭ പ​റ​യു​ന്നു​ണ്ട്.

വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കി​യ സ്ത്രീ ​വ​ന്ന​ത് ആ​ല​പ്പു​ഴ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​ണെ​ന്നും ബി​ന്ദു​വി​നെ കോ​ട​തി ക​യ​റ്റു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും ശോ​ഭ പ​റ​യു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ശോ​ഭ വി​ളി​ച്ച​തെ​ന്ന് ബി​ന്ദു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

മൂ​ന്നു മു​ന്ന​ണി​ക​ൾ മ​ത്സ​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മൂ​ന്നു മു​ന്ന​ണി​ക​ൾ മ​ത്സ​രി​ക്കു​ന്ന അ​വ​സാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണു പൂ​ർ​ത്തി​യാ​യ​തെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ഇ​നി കേ​ര​ള​ത്തി​ൽ ര​ണ്ടു രാ​ഷ്ട്രീ​യ സ​ഖ്യ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​വൂ എന്നും അദ്ദേഹം പറഞ്ഞു.

ഒ​രു​വ​ശ​ത്തു സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​വും മ​റു​വ​ശ​ത്ത് എ​ൻ​ഡി​എ​യു​മാ​യി​രി​ക്കും ഇ​നി ഉ​ണ്ടാ​വു​ക. ഇ​തൊ​രു ബൈ ​പോ​ള​ർ പൊ​ളി​റ്റി​ക്സ് ആ​യി​ട്ടു മാ​റും.

അ​തി​ന്‍റെ ഒ​രു ധ്രു​വം ബി​ജെ​പി- എ​ൻ​ഡി​എ ആ​കു​മെ​ന്ന​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Kerala

ക​റു​ത്ത കു​തി​ര​ക​ളാ​കും; നേ​മ​ത്തും ക​ഴ​ക്കൂ​ട്ട​ത്തും താ​മ​ര വി​രി​യു​മെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ​യും ക​ഴ​ക്കൂ​ട്ട​ത്ത് വി. ​മു​ര​ളീ​ധ​ര​ന്‍റെ​യും വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് ബി​ജെ​പി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ വി​ജ​യ പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച​ത്. കാ​ട്ടാ​ക്ക​ട, വ​ട്ടി​യൂ​ർ​കാ​വ്, ആ​റ്റി​ങ്ങ​ൽ, ചാ​ത്ത​ന്നൂ​ർ, മ​ഞ്ചേ​ശ്വ​രം, പാ​ല​ക്കാ​ട്, അ​ട​ക്കം 10 ഇ​ട​ങ്ങ​ളി​ൽ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യു​ണ്ട്.

തൂ​ക്ക് സ​ഭ വ​രു​മെ​ന്നും ബി​ജെ​പി ക​റു​ത്ത കു​തി​ര​ക​ളാ​കു​മെ​ന്നും നേ​താ​ക്ക​ൾ ക​ണ​ക്കു​കൂ​ട്ടു​ന്നു. നേ​മ​ത്ത് ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ വി​ഭ​ജി​ച്ചു. നി​ഷ്പ​ക്ഷ, യു​വ വോ​ട്ടു​ക​ൾ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ല​ഭി​ച്ചെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. ശ​ബ​രി​മ​ല വി​ഷ​യം ച​ർ​ച്ചാ വി​ഷ​യ​മാ​യ​ത് ക​ഴ​ക്കൂ​ട്ട​ത്ത് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് എ​തി​രും വി. ​മു​ര​ളീ​ധ​ര​ന് അ​നു​കൂ​ല​വു​മാ​യി.

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​യും കാ​ട്ടാ​ക്ക​ട​യി​ലെ​യും ഉ​യ​ർ​ന്ന പോ​ളിം​ഗ് ത​ങ്ങ​ളെ തു​ണ​ച്ചു. പാ​ല​ക്കാ​ട്, ചാ​ത്ത​ന്നൂ​ർ, മ​ണ​ലൂ​ർ പോ​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ബി​ജെ​പി ക​ണ​ക്കു​കൂ​ട്ടു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ മ​ണ്ഡ​ല​മെ​ടു​ത്ത് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

തൂ​ക്കു​സ​ഭ വ​രും; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കും: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​യി​മാ​റു​മെ​ന്ന് നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. സ​ഭ​യി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കാ​നും ബെ​ഞ്ചി​ൽ ക​യ​റാ​നും ആ​ക​രു​ത് വോ​ട്ടെ​ന്നും ഇ​ട​ത് സ്ഥാ​നാ​ർ​ഥി വി.​ശി​വ​ൻ​കു​ട്ടി​യെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​റ്റം വ​രു​മെ​ന്നും ജ​നം മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ൽ സ​ർ​പ്രൈ​സ് ഉ​ണ്ടാ​കു​മെ​ന്നും ബി​ജെ​പി നി​ർ​ണാ​യ​ക ഘ​ട​ക​മാ​കു​മെ​ന്നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ 137-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​സ​ഹ മ​ന്ത്രി.

 

Kerala

സം​വാ​ദ​ത്തി​ന് ഇനിയും സ​മ​യ​മു​ണ്ട്; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ വീ​ണ്ടും വെ​ല്ലു​വി​ളി​ച്ച് വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ വി​ക​സ​ന സം​വാ​ദ​ത്തി​ന് വീ​ണ്ടും വെ​ല്ലു​വി​ളി​ച്ച് വി. ​ശി​വ​ൻ​കു​ട്ടി. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു​വ​രെ സ​മ​യ​മു​ണ്ട്. എ​വി​ടെ​വെ​ച്ചാ​ണെ​ങ്കി​ലും സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് 900 കോ​ടി​യു​ടെ വി​ക​സ​ന​മാ​ണ് താ​ൻ ന​ട​പ്പി​ലാ​ക്കി​യ​ത്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​ല്ലെ​ന്നും സ​ത്യ​വു​മാ​യി ഒ​രു ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ആ​രോ​പി​ക്കു​ന്ന​തെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​രേ​ഖ ത​ട്ടി​ക്കൂ​ട്ടാ​ണ്. താ​ൻ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളും ബി​ജെ​പി​യു​ടെ മാ​ർ​ഗ​രേ​ഖ​യി​ലു​ണ്ട്. ത​നി​ക്ക് ഭ​ര​ണാ​നു​മ​തി കി​ട്ടി​യ പ​ദ്ധ​തി​ക​ളും ബി​ജെ​പി ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ൽ പ​ണം ഒ​ഴു​ക്കു​ക​യാ​ണ് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ.

രാ​ജീ​വി​നൊ​പ്പം മ​ത്സ​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത് അ​ദാ​നി​ക്ക് മാ​ത്ര​മാ​ണ്. താ​ൻ കാ​ശ് കൊ​ടു​ത്തി​ട്ട് എം​പി സ്ഥാ​നം വാ​ങ്ങി​ച്ചി​ട്ടി​ല്ല. ത​ന്‍റെ ആ​സ്തി​വി​വ​രം ആ​ർ​ക്കും പ​രി​ശോ​ധി​ക്കാം. അ​മ്മാ​യി​യ​പ്പ​നെ ച​തി​ച്ച ശീ​ലം ത​നി​ക്കി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Kerala

രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ട; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് മ​റു​പ​ടി​യു​മാ​യി വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​സ്‌​ലിം ലീ​ഗി​ന് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ൽ​കാ​ൻ ഡീ​ലു​ണ്ടെ​ന്ന രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി വി.​ഡി.​സ​തീ​ശ​ൻ. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കേ​ണ്ട.

ഘ​ട​ക ക​ക്ഷി​ക​ളു​ടെ കാ​ര്യം നോ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് അ​റി​യാ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ കാ​ര്യം നോ​ക്ക​ട്ടെ. ഇ​ങ്ങോ​ട്ട് രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ട. എ​ന്താ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യം. അ​ദ്ദേ​ഹ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് നൂ​ലി​ൽ കെ​ട്ടി ഇ​റ​ക്കി​യ​ത​ല്ലേ​യെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

സി​പി​എം ശ​വം തീ​നി​ക​ളാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ആ​വ​ർ​ത്തി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് നാ​ല​ര ല​ക്ഷ​ത്തി​ലേ​റെ വീ​ട് ന​ൽ​കി. വി​ഴി​ഞ്ഞം, ഗെ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

എ​ഫ്സി​ആ​ർ​എ; കി​ര​ൺ റി​ജി​ജു എ​ല്ലാം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ എ​ല്ലാ ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ച്ചെ എ​ഫ്സി​ആ​ർ​എ ബി​ല്ല് അ​വ​ത​രി​പ്പി​ക്കൂ​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ബി​ല്ലി​നെ കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി എ​ന്തി​നു പ​റ​യ​ണം.

കേ​ന്ദ്ര​ത്തി​നു പ​റ​യാ​നു​ള്ള​തെ​ല്ലാം മ​ന്ത്രി കി​ര​ൺ റി​ജി​ജു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രെ കൊ​ന്ന സി​പി​എ​മ്മു​മാ​യി എ​ങ്ങ​നെ ധാ​ര​ണ ഉ​ണ്ടാ​ക്കും. പി​ണ​റാ​യി​യെ ചോ​ദ്യം ചെ​യ്യാ​ത്ത​ത് ഒ​രു ഡീ​ലി​ന്‍റെ​യും ഭാ​ഗ​മ​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ എ​ല്ലാ ക​ള്ള​ത്ത​ര​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ളി​യും.

ശ​ബ​രി​മ​ല കൊ​ള്ള​യെ കു​റി​ച്ച് മോ​ദി മു​മ്പ് സം​സാ​രി​ച്ചി​ട്ടു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​ക്ക്‌ വി​വ​രം ഇ​ല്ലാ​ത്ത​തി​ന് എ​ന്തു പ​റ​യാ​നാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Kerala

എ​ഫ്‌​സി​ആ​ർ​എ ബി​ൽ ക്രൈ​സ്ത​വ വി​രു​ദ്ധ​മെ​ന്ന​ത് നു​ണ​പ്ര​ചാ​ര​ണം; കോ​ൺ​ഗ്ര​സി​നെ​തി​രെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ബി​ൽ ക്രൈ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് വോ​ട്ട​ർ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത്ത​രം നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന പ​ണം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ത് ത​ട​യാ​നു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ത് ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തെ ല​ക്ഷ്യം വെ​ച്ചു​ള്ള​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹി​ന്ദു, മു​സ്‌​ലിം, ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളും വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ട്ര​സ്റ്റു​ക​ളും നി​ല​വി​ൽ എ​ഫ്‌​സി​ആ​ർ​എ വ​ഴി ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്നു​ണ്ട്. നി​യ​മം എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണെ​ന്നി​രി​ക്കെ, ക്രൈ​സ്ത​വ​രെ മാ​ത്രം നി​യ​മം ബാ​ധി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭേ​ദ​ഗ​തി ചെ​യ്ത വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ആ​രും വേ​ട്ട​യാ​ട​പ്പെ​ടി​ല്ലെ​ന്ന് 100 ശ​ത​മാ​നം ഉ​റ​പ്പ് ന​ൽ​കു​ന്നു​വെ​ന്നും, നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്ക് ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

 

Kerala

ടെലിഫിലിമിൽ നായകനായി അഭിനയിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിലും നേമത്തെ എൻഡിഎ സ്ഥാനാർഥി എന്ന നിലയിലും തിരക്കോട് തിരക്കാണ് രാജീവ് ചന്ദ്രശേഖർക്ക്. എന്നാൽ ശനിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹം തിരക്കഥ നോക്കി കാണാപ്പാഠം പഠിക്കുന്ന തിരക്കിലായിരുന്നു.

ഈ തിരക്കഥയിലെ നായകൻ അതാ അങ്ങനെ ഇറങ്ങി വരുന്നു. കൈ കൂപ്പുന്നു.
ഓടി വരുന്ന കുട്ടിയിൽ നിന്ന് കുനിക്ക് നിന്ന് പൂക്കൾ വാങ്ങുന്നു - വെറും പൂവല്ല, താമര പൂവ്
20 മിനിട്ടുള്ള ടെലിഫിലിമിന്‍റെ പേര് "ഇപ്പോ ശരിയാക്കിത്തരാം'അതെ. കുതിരവട്ടം പപ്പു അനശ്വരമാക്കിയ ആ വാചകം എൽഡിഎഫിനെ കളിയാക്കാനുള്ളതാണ്.

എൽഡിഎഫിൽ മടുത്ത വിവിധ മതക്കാരും തൊഴിലാളികളും ഒടുവിൽ തങ്ങളുടെ യഥാർഥ രക്ഷകനെ കണ്ടെത്തുന്നു. അവരോടെല്ലാം നായകൻ പറഞ്ഞു.

"മാറാത്തത് ഇനി മാറും. '
അപ്പോൾ എല്ലാവരും പറയുന്നു
"ഞങ്ങളെന്തിന് മാറി നിൽക്കുന്നു?

നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഇങ്ങനെയൊരു ടെലി സിനിമ വരുന്നത് അത്യപൂർവം തന്നെയാണ്. ബിജെപി കൾച്ചറൽ സെല്ലിനു വേണ്ടി സന്തോഷ് പാലോടാണ് ഇതു നിർമിക്കുന്നത്. നേരത്തെ ബിജെപി നേതാവ് മുൻ ഡിജിപി ശ്രീലേഖ ക്യാമറ സ്വിച്ച് ഓൺ ചെയ്തു.

Kerala

പ​ര​സ്യ സം​വാ​ദം; സ്ഥ​ല​വും തീ​യ​തി​യും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് തീ​രു​മാ​നി​ക്കാം: വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ വി​ക​സ​ന സം​വാ​ദ​ത്തി​ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് സ്ഥ​ല​വും സ​മ​യ​വും തീ​രു​മാ​നി​ക്കാ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഏ​തു ദി​വ​സ​മാ​യാ​ലും താ​ൻ സം​വാ​ദ​ത്തി​ന് ത​യാ​റാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി മാ​ത്ര​മേ സം​വാ​ദ​ത്തി​ന് ത​യാ​റു​ള്ളൂ​വെ​ന്ന രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് മ​ര്യാ​ദ​കേ​ടാ​ണ്.

പ​ര​സ്യ സം​വാ​ദം ന​ട​ത്തി​യാ​ൽ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് പൂ​ജ്യം ആ​യി​രി​ക്കും മാ​ർ​ക്കെ​ന്നും ത​നി​ക്ക് എ ​പ്ല​സ് കി​ട്ടു​മെ​ന്നും വി.​ശി​വ​ൻ​കു​ട്ടി പ​രി​ഹ​സി​ച്ചു. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ത​യാ​റാ​ണെ​ങ്കി​ൽ 29ന് ​രാ​വി​ലെ 10 മു​ത​ൽ പൂ​ജ​പ്പു​ര മൈ​താ​ന​ത്ത് സം​വാ​ദം ന​ട​ത്താ​മെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. ശി​വ​ൻ​കു​ട്ടി​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ 29ന് ​പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തി​നാ​ൽ ആ ​ദി​വ​സം പ​റ്റി​ല്ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് ശി​വ​ൻ​കു​ട്ടി 29ന് ​സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച​തെ​ന്നും അ​ത് ശി​വ​ൻ​കു​ട്ടി​യു​ടെ അ​ട​വാ​ണെ​ന്നും മ​റ്റൊ​രു ദി​വ​സം സം​വാ​ദം ആ​കാ​മെ​ന്നു​മാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ മ​റു​പ​ടി.

Kerala

നേ​മ​ത്ത് ശി​വ​ൻ​കു​ട്ടി​യു​ടേ​ത് 'ത​റ രാ​ഷ്ട്രീ​യം'; അ​പ​ര​ൻ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: നേ​മം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രെ അ​പ​ര​നെ ഇ​റ​ക്കി​യ​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ 'ത​റ രാഷ്‌ട്രീ​യ'​മാ​ണെ​ന്ന് ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ക​ര​മ​ന ജ​യ​ൻ. നേ​മ​ത്ത് സ്വ​ത​ന്ത്ര​നാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച രാ​ജീ​വ് കു​മാ​ർ സിപി​എ​മ്മി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാണ്.

നേ​മ​ത്തു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന രാ​ജീ​വ് കു​മാ​ർ സി​പി​എം ആ​റ​ന്നൂ​ർ എ ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണെ​ന്നു ക​ര​മ​ന ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ത​ന്നെ അ​പ​ര​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ദ്ദേ​ഹം സിപിഎ​മ്മി​ന്‍റെ അ​പ​ര​നാ​ണോ അ​തോ വി​മ​ത​നാ​ണോ എന്നു ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് ശി​വ​ൻ​കു​ട്ടി ഇ​ത്ത​രം ത​റ​വേ​ല​ക​ൾ കാ​ണി​ക്കു​ന്ന​ത്. അ​പ​ര​ന്മാ​രെ ഇ​റ​ക്കി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ തോ​ൽ​പ്പി​ക്കാ​മെന്നു ക​രു​തു​ന്ന​വ​ർ മൂ​ഢ​സ്വ​ർ​ഗ​ത്തി​ലാ​ണെ​ന്നും ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലും സി​പി​എം ത​ക​ർ​ന്ന​ടി​ഞ്ഞു​വെ​ന്നും ജി​ല്ല​യി​ലെ നാ​ല് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​ക​ളും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും ക​ര​മ​ന ജ​യ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

 

Kerala

ബി​ജെ​പി​ക്ക് ആ​ശ്വാ​സം; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി ത​ള്ളി. പ​ത്രി​ക​യി​ൽ ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കാ​ണി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കി​ടെ പ​ത്രി​ക മാ​റ്റി​വ​യ്ക്കു​ക​യും പി​ന്നീ​ട് വ​ര​ണാ​ധി​കാ​രി യു​ഡി​എ​ഫി​ന്‍റെ പ​രാ​തി ത​ള്ളു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വ്യ​ക്ത​മാ​ക്കി. ബം​ഗ​ളൂ​രു​വി​ലെ വ​സ്‌​തു​വി​ന് ക​ര​മ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ 200 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഈ ​വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി. ​എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പും വ്യ​ക്‌​തി​പ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ പ​തി​വാ​ണ്. സി​പി​എ​മ്മും ബി​ജെ​പി​യും ഡീ​ലാ​ണെ​ന്ന് ആ​ദ്യം അ​വ​ർ പ​റ​ഞ്ഞു.

അ​തു ഫ​ലി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ട​പ്പോ​ൾ എ​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് വി​വാ​ദ​ങ്ങ​ള​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ​അ​തേ​സ​മ​യം സ്വ​ത്തി​ന്‍റെ 25 ശ​ത​മാ​നം പോ​ലും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു​സം​സാ​രം ഉ​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ത​ങ്ങ​ളു​ടെ കൈ​യി​ൽ തെ​ളി​വ് ഇ​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ഉ​യ​ർ​ന്നു​വ​രു​ന്ന പ​രാ​തി​ക​ൾ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്ക​ട്ടെ. പ​ത്രി​ക ത​ള്ളി വാ​ശി തീ​ർ​ക്കാ​നി​ല്ലെ​ന്നും രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ക്ക​ട്ടെ​യെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Kerala

'സ്വാ​മി​മാ​രെ ക​ണ്ടാ​ൽ കു​ട്ടി​ക​ൾ പേ​ടി​ക്കും': നേ​മ​ത്തെ അ​ഘോ​രി സാ​ന്നി​ധ്യ​ത്തി​നെ​തി​രെ വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ നേ​മം മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ്ര​ച​ര​ണ​ത്തി​നാ​യി അ​ഘോ​രി സ്വാ​മി​മാ​ർ എ​ത്തി​യ​ത് പു​തി​യ രാഷ്‌ട്രീ​യ പോ​രി​ന് വ​ഴി​തു​റ​ക്കു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽനി​ന്നു​ള്ള അ​ഘോ​രി സ്വാ​മി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തെ രൂ​ക്ഷ​മാ​യ പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥ​നും നേ​രി​ട്ട​ത്.

നേ​മം മ​ണ്ഡ​ല​ത്തി​ൽ 23 സ്കൂ​ളു​ക​ളു​ണ്ടെ​ന്നും പ​ഠ​ന​സ​മ​യ​ത്തു നൂ​റു​ക​ണ​ക്കി​ന് അ​ഘോ​രി സ്വാ​മി​മാ​ർ നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ കു​ട്ടി​ക​ൾ പേ​ടി​ക്കു​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഈ ​ടൈ​പ്പ് സ്വാ​മി​മാ​ർ​ക്ക് ഇ​വി​ടെ വോ​ട്ടു​ണ്ടെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ലെ​ന്നും ശി​വ​ൻ‌​കു​ട്ടി പ​റ​ഞ്ഞു.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി കാ​ണേ​ണ്ട​തു സാ​ധാ​ര​ണ​ക്കാ​രാ​യ മ​ല​യാ​ളി​ക​ളെ​യാ​ണെ​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ പ്ര​തി​ക​രി​ച്ചു. "യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നാ​ട്ടി​ൽനി​ന്നാ​ണ് സ്വാ​മി​മാ​ർ വ​ന്ന​തെ​ന്നാ​ണ് കേ​ട്ട​ത്, അ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ല," എ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

 

Kerala

സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചെ​ന്ന പ​രാ​തി; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​ടെ പ​ത്രി​ക മാ​റ്റി​വെ​ച്ചു

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കി​ടെ മാ​റ്റി​വെ​ച്ചു. ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പ​ത്രി​ക മാ​റ്റി​വെ​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ വ​സ്‌​തു​വി​ന് ക​ര​മ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ 200 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഈ ​വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി.

അ​തേ​സ​മ​യം കോ​ൺ​ഗ്ര​സ് ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രം​ഗ​ത്തെ​ത്തി. ഇ​ത് കോ​ൺ​ഗ്ര​സി​ന്‍റെ ഒ​രു രീ​തി​യാ​ണെ​ന്നും ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കാ​നും അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ച്ചു. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​തു​പോ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് ചെ​യ്ത​ത്.

ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ അ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് സ​ത്യം അ​റി​യാ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Kerala

ആ​സ്തി ആ​രോ​പ​ണം; ന​ട്ടെ​ല്ലു​ണ്ടെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സ് കേ​സു​കൊ​ടു​ക്ക​ണം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: ആ​സ്തി ആ​രോ​പ​ണ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യി​ൽ താ​ൻ വീ​ടി​ന്‍റെ കാ​ര്യം മ​റ​ച്ചു​വെ​ച്ചു​വെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്.

ന​ട്ടെ​ല്ലു​ണ്ടെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കേ​സ് കൊ​ടു​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​രം തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​രം അ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ചേ​ർ​ത്താ​ണ് പ​രാ​തി.

എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ത്തെ ബി​ജെ​പി​യും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ത​ള്ളി. ത​നി​ക്കെ​തി​രെ നി​ര​ന്ത​രം ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക് ഭ്രാ​ന്താ​യോ എ​ന്ന് സം​ശ​യ​മു​ണ്ട്. ക​ള്ളം പ​റ​ഞ്ഞാ​ണ് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

Kerala

ആ​സ്തി​ക​ൾ മ​റ​ച്ചു​വ​ച്ചു; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാങ്മൂ​ല​ത്തി​ൽ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കോ​ടി​ക്ക​ണ​ക്കിനു രൂ​പ​യു​ടെ ആ​സ്തി​ക​ൾ മ​റ​ച്ചു​വ​ച്ച​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

ബം​ഗ​ളൂ​രു​വി​ലെ 200 കോ​ടി രൂ​പ​യു​ടെ ബം​ഗ്ലാ​വ് മ​റ​ച്ചു​വ​ച്ച​തായി ആരോപണം ഉയർന്നിരുന്നു. പ​രാ​തി. നി​കു​തി രേ​ഖ​ക​ൾ അ​ട​ക്കം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ല​കൂ​ടി​യ പ്ര​ദേ​ശ​ത്താ​ണ് ഈ ​കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നും ഭൂ​മി​വി​ല ച​തു​ര​ശ്ര അ​ടി​ക്ക് 35000 മു​ത​ൽ 50000 രൂ​പ വ​രെ​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ​ത്യ​വാങ്മൂ​ല​ത്തി​ൽ ഈ ​ആ​ഡം​ബ​ര വീ​ടി​ല്ലെ​ന്നും എ​ന്നാ​ൽ 2024ലെ ​മ​ത്സ​ര​സ​മ​യ​ത്തു ന​ൽ​കി​യ സ​ത്യ​വാങ്‌മൂ​ല​ത്തി​ൽ വീ​ട് ഉ​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. കോ​ടീ​ശ്വ​ര​നാ​യ ബി​സി​ന​സു​കാ​ര​നാ​ണെ​ങ്കി​ലും സ്വ​ന്ത​മാ​യി വീ​ടോ കാ​റോ ഇ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​വാങ്മൂ​ല​ത്തി​ൽ പ​റ​യു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

Kerala

ബി​ജെ​പി​ക്കാ​ര്‍ മ​ത​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ല്‍ വി​ദ്വേ​ഷം; മ​റ്റു​ള്ള​വ​ര്‍ പ​റ​ഞ്ഞാ​ല്‍ മ​തേ​ത​രം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: ഗു​രു​വാ​യൂ​രി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഹി​ന്ദു എം​എ​ൽ​എ​യി​ല്ല എ​ന്ന ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ർ​ശ​ത്തെ പി​ന്തു​ണ​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞ​തി​ല്‍ എ​ന്താ​ണ് തെ​റ്റ്. ശ​ബ​രി​മ​ല​ക്കൊ​ള്ള ന​ട​ക്കു​ന്നു.

ഗു​രു​വാ​യൂ​രി​ല്‍ നി​ന്ന് പ​ണം കാ​ണാ​താ​കു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗു​രു​വാ​യൂ​രി​ല്‍ വി​ശ്വാ​സി​യാ​യ ഒ​രു എം​എ​ല്‍​എ ഉ​ണ്ടാ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​ല്‍ എ​ന്താ​ണ് തെ​റ്റ്. ബി​ജെ​പി​ക്കാ​ര്‍ മ​ത​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ല്‍ വി​ദ്വേ​ഷം. മ​റ്റു​ള്ള​വ​ര്‍ പ​റ​ഞ്ഞാ​ല്‍ മ​തേ​ത​രം.

മ​ത​മാ​ണ് മ​ത​മാ​ണ് എ​ന്നൊ​ക്കെ പാ​ടി ന​ട​ക്കു​ന്ന​വ​ര്‍ സെ​ക്കു​ല​റാ​ണെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി. ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഗു​രു​വാ​യൂ​ര്‍ മ​ണ്ഡ​ലം ഭ​ര​ണാ​ധി​കാ​രി എ​സ്.​ഷീ​ബ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ എ​ഫ്‌​ഐ​ആ​ര്‍ ചു​മ​ത്തി​യ​ത്.

National

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; മാ​ർ‌​ച്ച് 20ഓ​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: മാ​ർ‌​ച്ച് 20ഓ​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. സ്ഥാ​നാ​ര്‍​ഥി​ക​ളെ ഒ​റ്റ പ​ട്ടി​ക​യാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യു​ള്ള നി​ര്‍​ണാ​യ​ക യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

വി​ശ​ദ​മാ​യ ച​ര്‍​ച്ച​യാ​ണ് ന​ട​ന്ന​തെ​ന്നും സം​സ്ഥാ​ന ഘ​ട​കം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു​വെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി. ജെ.​പി. ന​ദ്ദ​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന യോ​ഗം ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ടു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ, ബി​ജെ​പി ദേ​ശീ​യ സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​ൽ. സ​ന്തോ​ഷ് , ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, ശോ​ഭ ക​ര​ന്ത്‍​ലാ​ജെ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Kerala

പശ്ചിമേഷ്യൻ യുദ്ധം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

മുഖ്യമന്ത്രി നടത്തിയ ഇറാൻ അനുകൂല പ്രസ്‌താവന പ്രീണന രാഷ്ട്രീയമാണെന്നും മലയാളികൾ താമസിക്കുന്ന ജിസിസി രാഷ്‌ട്രങ്ങളെ ആക്രമിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുദ്ധം പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതാണ്. ബിജെപി ഇറാനെ തള്ളുന്നില്ല. ഇറാൻ കപ്പലിന് സംരക്ഷണം നൽകിയത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ധിരാ ഗാന്ധി ഗ്യാരന്‍റി പ്രഖ്യാപനത്തിൽ ചർച്ച നടക്കണം. കോൺഗ്രസിന്‍റെ പൊള്ളയായ വാഗ്ദാന രാഷ്ട്രീയം പുറത്തുവരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Kerala

നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സ്വയം ചുവരെഴുതിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്.

നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്.
എന്നാല്‍, സ്ഥാനാർഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്ത് മാറ്റത്തിന്‍റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.

Kerala

ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യത്തിൽ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ഉ​യ​ർ​ത്തി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ഇ​തി​നു​പി​ന്നി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫി​നെ​തി​രെ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​റി​വോ​ടു​കൂ​ടി​യാ​ണ് പു​തി​യ ഭേ​ദ​ഗ​തി എ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ ഒ​ത്തു​ക​ളി രാ​ഷ്ട്രീ​യ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.

ത​ങ്ങ​ൾ തു​റ​ക്കു​ന്ന​ത് ബാ​റു​ക​ൾ അ​ല്ല, സ്കൂ​ളു​ക​ളാ​ണെ​ന്ന് മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പി​ണ​റാ​യി സ​ർ​ക്കാ​ർ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ ബാ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യ വ​ർ​ധ​ന​വ് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വ്യ​ക്ത​മാ​ക്കി.

ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം 12 മ​ണി വ​രെ ഉ​യ​ർ​ത്തി​യ​തോ​ടെ മാ​സം 60 മ​ണി​ക്കൂ​ർ, അ​താ​യ​ത് അ​ഞ്ച് പ്ര​വ​ർ​ത്തി ദി​വ​സ​ത്തി​ന് തു​ല്യ​മാ​യ വ​ർ​ധ​ന​വാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ബാ​റു​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഫ​ണ്ട് സ​മാ​ഹ​ര​ണ​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ജ​ന​ങ്ങ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ന​ശി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല എ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

 

 

NRI

അ​ജ്മാ​നി​ൽ ശി​വ​ഗി​രി തീ​ർ​ഥാ​ട​നം സ​മാ​പി​ച്ചു; സ​ലാം പാ​പ്പി​നി​ശേ​രി​ക്ക് "ശ്രേ​ഷ്ഠ പു​ര​സ്കാ​രം'

അ​ജ്മാ​ന്‍: 93-ാമ​ത് ശി​വ​ഗി​രി തീ​ര്‍​ഥാ​ട​നം ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ അ​ജ്മാ​നി​ൽ സ​മാ​പി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം മു​ൻ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന നി​യ​മ - സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യെ ച​ട​ങ്ങി​ൽ "ശ്രേ​ഷ്ഠ പു​ര​സ്കാ​രം' ന​ൽ​കി ആ​ദ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ബി. ​ജ​യ​പ്ര​കാ​ശ്, അ​ഡ്വ. സി​നി​ൽ മു​ണ്ട​പ്പ​ള്ളി, സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി ശ്രീ​ധ​ര​ൻ പ്ര​സാ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ ബി​ജെ​പി; ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​ണ് നി​തി​ൻ ന​ബീ​ൻ കേ​ര​ള​ത്തി​ലെ​ത്തു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്.

ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് നി​തി​ൻ ന​ബീ​ൻ കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക. ആ​റാം തീ​യ​തി കൊ​ച്ചി​യി​ൽ ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഏ​ഴാം തീ​യ​തി തൃ​ശൂ​രി​ൽ ബ​ജ​റ്റ് ച​ർ​ച്ച​യി​ലും ഭാ​ഗ​മാ​കും.

കൊ​ച്ചി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ സ്വീ​ക​ര​ണം ന​ൽ​കു​ക​യെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ഒ​ന്നാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

ഭ​ര​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് കാ​ർ​ഡ് കാ​ണി​ക്കു​ന്ന​തി​ന് പ​ക​രം കേ​ന്ദ്ര​ത്തി​നെ​തി​രെ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന പ്ര​ചാ​ര​ണം 100 ശ​ത​മാ​നം നു​ണ​യാ​ണെ​ന്നും ക​ഴി​ഞ്ഞ 10 കൊ​ല്ലം കേ​ര​ളം ഭ​രി​ച്ച സി​പി​എം ത​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് കാ​ർ​ഡ് കാ​ണി​ക്കു​ന്ന​തി​ന് പ​ക​രം കേ​ന്ദ്ര​ത്തി​നെ​തി​രെ കു​പ്ര​ചാ​ര​ണം ന​ട​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

യു​പി​എ സ​ർ​ക്കാ​ർ എ​ന്താ​ണ് കേ​ര​ള​ത്തി​ന് വേ​ണ്ടി​യ ചെ​യ്തി​രു​ന്ന​ത്. കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ത് ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശേ​ഷി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഉ​ണ്ടോ?.

കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് എ​ന്തെ​ല്ലാം ന​ൽ​കി​യി​ട്ടു​ണ്ട് എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന എ​ട്ട് പേ​ജു​ള്ള ഒ​രു രേ​ഖ ത​ന്‍റെ പ​ക്ക​ലു​ണ്ട്. അ​ത് പി​ന്നീ​ട് വി​ശ​ദീ​ക​രി​ക്കാം.

കേ​ര​ള​ത്തി​ന് ല​ഭി​ച്ച റെ​യി​ൽ​വേ വി​ഹി​ത​ത്തെ​ക്കു​റി​ച്ചും പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കാ​ൻ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബ​ജ​റ്റി​ലെ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​ഠി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​ത് മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

കേരളത്തിന് ഒന്നുമില്ല എന്നത് തെറ്റായ പ്രചാരണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല എന്നത് തെറ്റായ പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതുവരെ തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ബജറ്റുകളിൽ കേരളത്തിന് എത്രയോ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പിഎം ആവാസ് യോജയ, ജൽജീവൻ മിഷൻ തുടങ്ങിയ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നില്ല. തന്ന പദ്ധതികൾ എന്തുകൊണ്ടാണ് ഇടത് സർക്കാർ നടപ്പാക്കാതെന്നും അദ്ദേഹം ചോദിച്ചു.

എ‍യിംസിന് ഇതുവരെ സ്ഥലം ഈ സർക്കാർ ഏറ്റെടുത്തിട്ടില്ല. പിഎം ആവാസ് യോജനയ്ക്കുള്ള ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ല. ജൽജീവൻ മിഷൻ പ്രഖ്യാപിച്ചിട്ടും ഇന്നും ആറായിരം കോടി മൂപ്പത്തിരണ്ട് ലക്ഷം വീടുകളിൽ ജൽജീവൻ മിഷൻ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്. തന്ന പോജക്ടുകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നാണ് ചോദിക്കേണ്ടത്. പദ്ധതി പ്രഖ്യാപിച്ചിട്ട് കാര്യമില്ല. പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രം എ​ൻ​ഡി​എ​യും യു​ഡി​എ​ഫും ത​മ്മിൽ: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം എ​ൻ​ഡി​എ​യും യു​ഡി​എ​ഫും ത​മ്മി​ലായിരിക്കുമെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ആ​രും ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​നെ​യും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കി​യെ​ന്നും ബ​ജ​റ്റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്നി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

'ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം കേ​ര​ളം ഭ​രി​ച്ച എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കി. ബ​ജ​റ്റി​ൽ തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം, പെ​ൻ​ഷ​ൻ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി ഒ​ന്നും പ​റ​യു​ന്നി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി കോ​ൺ​ഗ്ര​സ് ത​ക​ർ​ത്ത​തു പോ​ലെ കേ​ര​ള​ത്തെ സി​പി​എം ത​ക​ർ​ത്തു.'-​രാ​ജീ​വ് വി​മ​ർ​ശി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ ക​ടം അ​ഞ്ച് ല​ക്ഷം കോ​ടി​യാ​യി. ഇ​ത് എ​ങ്ങ​നെ വീ​ട്ടും? യു​പി​എ സ​ർ​ക്കാ​ർ കാ​ല​ത്തെ​ക്കാ​ൾ 460 ശ​ത​മാ​നം കേ​ന്ദ്ര ഗ്രാ​ൻ​ഡ് എ​ൻ​ഡി​എ കാ​ല​ത്ത് കൂ​ടി. നി​കു​തി വി​ഹി​തം 224 ശ​ത​മാ​നം വ​ർ​ധി​ച്ചു. ക്ഷേ​മ പെ​ൻ​ഷ​ൻ 2500 രൂ​പ​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ല.

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും പാ​ലി​ച്ചി​ല്ല. കു​ട്ടി​ക​ൾ​ക്ക് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​ന് പ​ക​രം സ്കൂ​ൾ ന​ന്നാ​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്? 75 ശ​ത​മാ​നം സ്കൂ​ൾ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണോ ഇ​ൻ​ഷു​റ​ൻ​സ്? ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ സി​പി​എം-​കോ​ണ്‍​ഗ്ര​സ് കു​റു​വാ സം​ഘം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ സി​പി​എം-​കോ​ണ്‍​ഗ്ര​സ് കു​റു​വാ സം​ഘ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത് കേ​സി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

"എ​ന്തു​കൊ​ണ്ട് മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യം. ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ എ​ന്തു​കൊ​ണ്ട് മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ല? ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ വ​ലി​യ രാ​ഷ്ട്രീ​യ​ക്കാ​രു​ണ്ട്.'-​രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

"ജ​നു​വ​രി 14ന് ​മ​ക​ര​വി​ള​ക്ക് ദി​വ​സം വീ​ട്ടി​ലും നാ​ട്ടി​ലും അ​യ്യ​പ്പ ജ്യോ​തി ന​ട​ത്തും. എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രി​ക്കും അ​ത്. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ എ​ൽ‍​ഡി​എ​ഫി​നും യു‍​ഡി​എ​ഫി​നു​മെ​തി​രാ​യ സ​മ​ര​മാ​യാ​ണ് അ​യ്യ​പ്പ ജ്യോ​തി തെ​ളി​യി​ക്കു​ന്ന​ത്.'-​രാ​ജീ​വ് അ​റി​യി​ച്ചു.

 

Kerala

സം​സ്ഥാ​ന​ത്ത് 15 ട്രെ​യി​നു​ക​ൾ​ക്ക് പു​തി​യ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് 15 ട്രെ​യി​നു​ക​ൾ​ക്ക് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പു​തു​താ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​ തീ​യ​തി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സ്റ്റോ​പ്പു​ക​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ലാ​കും.

അ​തേ​സ​മ​യം കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ സ്റ്റോ​പ്പു​ക​ളാ​ണ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 16127, 16128 ചെ​ന്നൈ എ​ഗ്‌​മോ​ർ - ഗു​രു​വാ​യൂ​ർ എ​ക്‌​സ്പ്ര​സി​ന് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

16325, 16325 നി​ല​മ്പൂ​ർ റോ​ഡ് - കോ​ട്ട​യം എ​ക്‌​സ്പ്ര​സ് തു​വ്വൂ​ർ, വ​ല​പ്പു​ഴ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തും. 16327, 16328 മ​ധു​രൈ-​ഗു​രു​വാ​യൂ​ർ എ​ക്‌​സ്പ്ര​സ് ചെ​റി​യ​നാ​ട് സ്‌​റ്റേ​ഷ​നി​ലും 16334 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - വെ​രാ​വ​ൽ എ​ക്‌​സ്പ്ര​സി​ന് പ​ര​പ്പ​ന​ങ്ങാ​ടി, വ​ട​ക​ര സ്‌​റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

16336 നാ​ഗ​ർ​കോ​വി​ൽ - ഗാ​ന്ധി​ധാം പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​നി​ലും 16341 ഗു​രു​വാ​യൂ​ർ - തി​രു​വ​ന​ന്ത​പു​രം ഇ​ന്റ​ർ​സി​റ്റി എ​ക്‌​സ്പ്ര​സി​ന് പൂ​ങ്കു​ന്നം സ്റ്റേ​ഷ​നി​ൽ സ്‌​റ്റോ​പ്പ് ഉ​ണ്ടാ​കും.16366 നാ​ഗ​ർ​കോ​വി​ൽ - കോ​ട്ട​യം എ​ക്‌​സ്പ്ര​സ് ധ​നു​വ​ച്ച​പു​രം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

16609 തൃ​ശൂ​ർ - ക​ണ്ണൂ​ർ എ​ക്‌​സ്പ്ര​സ് ക​ണ്ണൂ​ർ സൗ​ത്ത് സ്റ്റേ​ഷ​നി​ലും 16730 പു​ന​ലൂ​ർ-​മ​ധു​രൈ എ​ക്‌​സ്പ്ര​സ് ബാ​ല​രാ​മ​പു​രം സ്റ്റേ​ഷ​നി​ലും നി​ർ​ത്തും.16791 തൂ​ത്തു​ക്കു​ടി - പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്‌​സ്പ്ര​സ് കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

19259 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്(​കൊ​ച്ചു​വേ​ളി ) - ഭാ​വ്‌​ന​ഗ​ർ എ​ക്‌​സ്പ്ര​സ്, 22149, 22150 എ​റ​ണാ​കു​ളം - പൂ​ന്നൈ എ​ക്‌​സ്പ്ര​സ് എ​ന്നി​വ വ​ട​ക​ര സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.16309, 16310 എ​റ​ണാ​കു​ളം-​കാ​യം​കു​ളം മെ​മു​വി​ന് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

22475, 22476 ഹി​സാ​ർ - കോ​യ​മ്പ​ത്തൂ​ർ എ​ക്‌​സ്പ്ര​സ് തി​രൂ​രി​ലും 22651, 22652 ചെ​ന്നൈ സെ​ൻ​ട്ര​ൽ - പാ​ല​ക്കാ​ട് എ​ക്‌​സ്പ്ര​സ് കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും. 66325, 66326 നി​ല​മ്പൂ​ർ റോ​ഡ് ഷൊ​ർ​ണൂ​ർ മെ​മു തു​വ്വൂ​ർ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മ​ത്സ​രി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ് താ​ൻ വി​ചാ​രി​ക്കു​ന്ന​ത്, എ​ന്നാ​ൽ പാ​ർ​ട്ടി എ​ന്ത് തീ​രു​മാ​നം എ​ടു​ത്താ​ലും അ​നു​സ​രി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

നേ​മ​ത്തി​ന് പ​ക​രം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടാ​നാ​ണ് ശി​വ​ൻ​കു​ട്ടി ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ബി​ജെ​പി​ക്ക് ഏ​റ്റ​വും വി​ജ​യ​സാ​ധ്യ​ത​യു​ള്ള നേ​മ​ത്ത് ശി​വ​ൻ​കു​ട്ടി​യെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് സി​പി​എം ആ​ലോ​ചി​ക്കു​ന്ന​ത്. നേ​മ​ത്ത് മ​ത്സ​രി​ക്കാ​ൻ ശി​വ​ൻ​കു​ട്ടി​ക്ക് മേ​ൽ പാ​ർ‌​ട്ടി സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നാ​ണ് വി​വ​രം.

ബി​ജെ​പി​ക്ക് വേ​ണ്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ത​ന്നെ നേ​മ​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യി​ട്ടു​ണ്ട്. 2016ൽ ​മു​തി​ർ​ന്ന നേ​താ​വ് ഒ. ​രാ​ജ​ഗോ​പാ​ലി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും വി​ജ​യം നേ​ടാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി. എ​ന്നാ​ൽ 2021ൽ ​ബി​ജെ​പി​യി​ൽ നി​ന്ന് തി​രി​ച്ചു​പി​ടി​ച്ച മ​ണ്ഡ​ല​ത്തി​ൽ വി​ജ​യം തു​ട​രാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​പി​എം.

Kerala

സർക്കാരിന്‍റെ ഭരണ പരാജയം വ്യക്തമായി, ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്‍റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20 ശതമാനം വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Kerala

എ​ൻ​ഡി​എ സ​ഖ്യം തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ; വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്ക് വോ​ട്ട് ചെ​യ്ത​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ സ​ഖ്യം തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ഏ​ഴ് പ​തി​റ്റാ​ണ്ടാ​യി കേ​ര​ള​ത്തെ മാ​റി​മാ​റി ഭ​രി​ച്ച് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ൽ ആ​ക്കി​യ ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ​ക്കു​ള്ള തി​രി​ച്ച​ടി​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. വി​ക​സ​ന രാ​ഷ്ട്രീ​യം മു​ന്നോ​ട്ടു​വെ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി​യെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ധി​കാ​ര​മേ​റ്റ് 45 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​യ്ക്കു​ള്ള വി​ക​സ​ന രൂ​പ​രേ​ഖ പു​റ​ത്തി​റ​ക്കും. അ​ഴി​മ​തി​ര​ഹി​ത​വും സു​താ​ര്യ​വു​മാ​യ ഡി​ജി​റ്റ​ൽ ഭ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കും; ആ​വ​ർ​ത്തി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ഇ​ടു​ക്കി: നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആ​വ​ർ‌​ത്തി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ലാ​യി​രു​ന്നു നേ​മം മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ കു​റി​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നേ​മം ആ​ണ് ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ല​മെ​ന്നും താ​ന്‍ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച​ത് നേ​മ​ത്ത് നി​ന്നാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ പ്ര​മു​ഖ നേ​താ​ക്ക​ളും മ​ത്സ​രി​ക്കു​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

സി​പി​എം നേ​താ​വും മ​ന്ത്രി​യു​മാ​യ വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 2016ൽ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി​ജെ​പി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തും നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​യി​രു​ന്നു.

Kerala

അ​ർ​ജ​ന്‍റീ​ന​യും മെ​സി​യു​മൊ​ക്കെ എ​ന്ത്? തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ളി​ന്പി​ക്സ് വേ​ദി പ്ര​ഖ്യാ​പ​ന​വു​മാ​യി സം​സ്ഥാ​ന ബി​ജെ​പി!

മെ​​​സി​​​യും അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യും കേ​​​ര​​​ള​​​ത്തി​​​ൽ ഫു​​​ട്ബോ​​​ൾ ക​​​ളി​​​ക്കാ​​​നെ​​​ത്തു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി പു​​​ലി​​​വാ​​​ലു പി​​​ടി​​​ച്ച​​​ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ അ​​​തി​​​ലും വ​​​ലി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മാ​​​യി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം രം​​​ഗ​​​ത്തു വ​​​ന്നി​​​രി​​​ക്ക​​​യാ​​​ണ്. അ​​​തു ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വോ​​​ട്ടു​​​ബാ​​​ങ്ക് ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​തെ​​​ന്നാ​​​ണ് വ്യാ​​​പ​​​ക ച​​​ർ​​​ച്ച.

2036 ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഒ​​​ളി​​​ന്പി​​​ക്സി​​​ന്‍റെ ഒ​​​രു വേ​​​ദി​​​യാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ​​​ജ്ജ​​​മാ​​​ക്കു​​​മെ​​​ന്നാ​​​ണ് എ​​​ൻ​​​ഡി​​​എ​​​യു​​​ടെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ 2036-ലെ ​​​ഒ​​​ളി​​​ന്പി​​​ക്സി​​​നാ​​​യി ഇ​​​ന്ത്യ ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​തു​​​വ​​​രെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

നി​​​ല​​​വി​​​ൽ ഏ​​​തു രാ​​​ജ്യ​​​ത്താ​​​ണ് 2036 ലെ ​​​ഒ​​​ളി​​​ന്പി​​​ക്സ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഒ​​​ളി​​​ന്പി​​​ക്സ് ക​​​മ്മി​​​റ്റി അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ടി​​​ട്ടി​​​ല്ല. ഖ​​​ത്ത​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള​​​ള രാ​​​ജ്യ​​​ങ്ങ​​​ൾ ഒ​​​ളി​​​ന്പി​​​ക്സ് ന​​​ട​​​ത്താ​​​ൻ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​വു​​​മാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്.

അ​​​പ്പോ​​​ഴാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ലെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ൽ ഒ​​​ളി​​​ന്പി​​​ക്സി​​​ന്‍റെ ഒ​​​രു വേ​​​ദി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ആ​​​ക്കു​​​മെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വി​​​ക​​​സ​​​ന രേ​​​ഖ​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

2036-ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഒ​​​ളി​​​ന്പി​​​ക്സി​​​ന്‍റെ ഒ​​​രു വേ​​​ദി​​​യാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ​​​ജ്ജ​​​മാ​​​ക്കു​​​മെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ എ​​​ൻ​​​ഡി​​​എ​​​യ്ക്ക് ഭ​​​ര​​​ണം കി​​​ട്ടി​​​യാ​​​ൽ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ് 45 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന രൂ​​​പ​​​രേ​​​ഖ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നേ​​​രി​​​ട്ടെ​​​ത്തി പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും വി​​​ക​​​സ​​​ന രേ​​​ഖ​​​യി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

മെ​​​സി​​​യേ​​​യും അ​​​ർ​​​ജ​​​ന്‍റീ​​​ന ടീ​​​മി​​​നേ​​​യും കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നു മാ​​​സ​​​ങ്ങ​​​ളോ​​​ളം പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ഒ​​​ടു​​​വി​​​ൽ മെ​​​സി വ​​​രാ​​​ത്ത​​​തി​​​ന്‍റെ കാ​​​ര​​​ണം എ​​​ന്തെ​​​ന്നു പോ​​​ലും പ​​​റ​​​ഞ്ഞ് ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ട​​​തു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി ത​​​ന്നെ ഇ​​​പ്പോ​​​ൾ ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ വി​​​ക​​​സ​​​ന രേ​​​ഖ​​​യി​​​ലെ ഒ​​​ളി​​​ന്പി​​​ക്സ് വേ​​​ദി വാ​​​ഗ്ദാ​​​ന​​​ത്തി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തു വ​​​ന്നി​​​രി​​​ക്കു​​​ന്നു​​​ത്.

2036ലെ ​​​ഒ​​​ളി​​​ന്പി​​​ക്സ് വേ​​​ദി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ക്കു​​​മെ​​​ന്ന ബി​​​ജെ​​​പി പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സി​​​റ്റി​​​യെ ഒ​​​ളി​​​ന്പി​​​ക്സ് വേ​​​ദി​​​യാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച് അ​​​ന്താ​​​രാ​​​ഷ്ട്ര ഒ​​​ളി​​​ന്പി​​​ക് ക​​​മ്മി​​​റ്റി​​​ക്ക് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​നോ​​​ട​​​കം ത​​​ന്നെ ’ലെ​​​റ്റ​​​ർ ഓ​​​ഫ് ഇ​​​ന്‍റ​​​ന്‍റ് ’ കൈ​​​മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞു. ഈ ​​​യാ​​​ഥാ​​​ർ​​​ഥ്യം മ​​​റ​​​ച്ചു​​​വ​​​ച്ച് വോ​​​ട്ട് ത​​​ട്ടാ​​​നാ​​​ണ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും ബി​​​ജെ​​​പി​​​യും ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ വാ​​​ദം.

യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ 2036 ലെ ​​​ഒ​​​ളി​​​ന്പി​​​ക്സ് ഏ​​​തു രാ​​​ജ്യ​​​ത്താ​​​ണു ന​​​ട​​​ത്തേ​​​ണ്ട കാ​​​ര്യ​​​ത്തി​​​ൽ പോ​​​ലും ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ല. അ​​​പ്പോ​​​ഴാ​​​ണ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​ളി​​​ന്പി​​​ക് വേ​​​ദി വാ​​​ഗ്ദാ​​​ന​​​വും അ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി മു​​​ന്ന​​​ണി​​​ക​​​ൾ രം​​​ഗ​​​ത്തു വ​​​ന്ന​​​ത്.

Kerala

കോൺഗ്രസ് പാലക്കാട്ടുകാരുടെ തലയിൽ രാഹുലിനെ എംഎൽഎയായി കെട്ടിവച്ചു: രാജീവ് ചന്ദ്രശേഖര്‍

പാലക്കാട്: രാഹുല്‍ പാലക്കാട്ടുകാരുടെ തലയിൽ കെട്ടിവെച്ച എംഎൽഎയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. മോശം വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കൊണ്ടുവന്നിറക്കി. ഒരു മോശം വ്യക്തിയെ എംഎൽഎയായി കോണ്‍ഗ്രസ് പാലക്കാട്ടെ ജനങ്ങളുടെ തലയിൽ കെട്ടിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ കേസെടുത്തുകൊണ്ടുള്ളത് സര്‍ക്കാരിന്‍റെ നാടകമാണ്. നാലു മാസം മുമ്പ് തന്നെ സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാമായിരുന്നു. ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുൽ വിഷയം കൊണ്ടുവന്നത്.

ശബരിമല സ്വര്‍ണകൊള്ളയിൽ കോണ്‍ഗ്രസിനും പങ്കുണ്ട്. കോണ്‍ഗ്രസിന്‍റെ സഹായത്തോടെയാണ് ഒരു ദല്ലാള്‍ കൊള്ളയുടെ ഭാഗമായത്. മസാല ബോണ്ടിൽ മുഖ്യമന്ത്രിക്കെതിരായ ഇഡി സമന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായാണെന്നും നടന്നത് ഗുരുതര ക്രമക്കേടാണെന്നും എല്ലാം അന്വേഷിച്ച് കണ്ടെത്തണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ തുടരന്വേഷണം ഉണ്ടാകും. ഇഡിയുടേത് രാഷ്ട്രീയ നീക്കമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ആര്‍ക്കാണ് 21 കോടി കൊടുത്തതെന്ന് അന്വേഷിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.

Kerala

സിപിഎം 45 വര്‍ഷം ഭരിച്ച് തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: 45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധികാരം ലഭിച്ചാൽ 45 ദിവസത്തിനകം നഗരത്തെ വീണ്ടെടുക്കാൻ വികസനരേഖ അവതരിപ്പിക്കുമെന്നും വികസിത തിരുവനന്തപുരവും അഴിമതി രഹിതഭരണവുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിൽ സാധാരണ പൗരന്‍റെ വീടിന് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവയിലേയ്ക്കുള്ള തെരഞ്ഞടുപ്പ് വളരെ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

45 വർഷം നഗരസഭ ഭരിച്ച സിപിഎം നഗരത്തിന് ഒന്നും നൽകിയിട്ടില്ലെന്നും ഒമ്പത് തവണ തെരഞ്ഞെടുക്കപ്പെട്ട സിപിഎം അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി അതിനെ മാറ്റിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

Kerala

സ്വര്‍ണക്കൊള്ളയുടെ തുടക്കം കോണ്‍ഗ്രസ് ഭരണകാലത്ത്: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഗൂഢാലോചനയുടെ തുടക്കം കോണ്‍ഗ്രസ് ഭരണകാലത്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. സോണിയാ ഗാന്ധിയ്‌ക്കൊപ്പമുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോട്ടോകള്‍ ഇതിന് പിന്നിലെ കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിന്‍റെ ആഴവും യാഥാര്‍ത്ഥ്യവുമാണ് തുറന്നു കാട്ടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. അതിന്‍റെ തുടക്കം കോണ്‍ഗ്രസ് ഭരണകാലത്താണെന്നാണ് ബിജെപിയുടെ കൃത്യമായ നിലപാട്. ലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികള്‍ നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോഴും കോണ്‍ഗ്രസ് നിശബ്ദത പാലിച്ചതിന്‍റെ കാരണങ്ങളും ഇപ്പോള്‍ വ്യക്തമാവുകയാണ്.

ഉണ്ണികൃഷ്ണന്‍ പോറ്റി ചെറിയ കണ്ണി മാത്രമാണ്. ഇന്ത്യ സഖ്യ ശൃംഖലയിലെ കൂടുതല്‍ വമ്പന്മാര്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ട്. കേന്ദ്ര ഏജന്‍സികളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ മാത്രമേ നീതി ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കൂ.

കേരളത്തില്‍ രാഷ്ട്രീയപരമായി വിരുദ്ധപക്ഷത്തെന്ന് നടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്. ബിജെപി പ്രവര്‍ത്തകരുടെയും ഹിന്ദു വിശ്വാസികളുടെയും നിരന്തരമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍, ഇന്ത്യ സഖ്യ പങ്കാളികള്‍ എന്നേ ഈ കേസ് കുഴിച്ചു മൂടുമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

Kerala

‘മുസ്‌ലിം മന്ത്രി ഇല്ലാത്തത് മുസ്‌ലിംകള്‍ ബിജെപിക്കു വോട്ട് ചെയ്യാത്തതുകൊണ്ട്’

കോ​​ഴി​​ക്കോ​​ട്: എ​​ന്‍ഡി​​എ നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന കേ​​ന്ദ്രസ​​ര്‍ക്കാ​​രി​​ല്‍ മു​​സ്‌​​ലിം വി​​ഭാ​​ഗ​​ത്തി​​ല്‍നി​​ന്നു​​ള്ള മ​​ന്ത്രി ഇ​​ല്ലാ​​ത്ത​​ത് മു​​സ്‌​​ലി​​ക​​ള്‍ ബി​​ജെ​​പി​​ക്കു വോ​​ട്ടു​​ ചെ​​യ്യാ​​ത്ത​​തു​​കൊ​​ണ്ടാ​​ണെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്‍ രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ര്‍.

കോ​​ഴി​​ക്കോ​​ട് പ്ര​​സ്‌​​ക്ല​​ബ്ബി​​ന്‍റെ ത​​ദ്ദേ​​ശം 2025 പ​​രി​​പാ​​ടി​​യി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം. മു​​സ്‌​​ലിം​​ക​​ള്‍ വോ​​ട്ട് ചെ​​യ്യാ​​തെ​​ങ്ങ​​നെ എം​​പി ഉ​​ണ്ടാ​​കും? പി​​ന്നെ എ​​ങ്ങ​​നെ മു​​സ്‌​​ലിം​​ മ​​ന്ത്രി ഉ​​ണ്ടാ​​കും? ഞ​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കൂ, ഞ​​ങ്ങ​​ള്‍ക്ക് വോ​​ട്ട് ചെ​​യ്യൂ, ഞ​​ങ്ങ​​ള്‍ മു​​സ്‌​​ലിം​​ക​​ള്‍ക്ക് മ​​ന്ത്രി​​സ്ഥാ​​നം ന​​ല്‍കാം-​​രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ര്‍ പ​​റ​​ഞ്ഞു.

രാ​​ജ്യ​​സ​​ഭാ എം​​പി മു​​ഖേ​​നെ മ​​ന്ത്രി​​സ്ഥാ​​നം ന​​ല്‍കാ​​നാ​​കു​​മ​​ല്ലോ എ​​ന്ന ചോ​​ദ്യ​​ത്തി​​ന്, മു​​മ്പ് കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ മു​​സ്‌​​ലിം മ​​ന്ത്രി​​മാ​​ര്‍ ഉ​​ണ്ടാ​​യി​​രു​​ന്നു​​വ​​ല്ലോ എ​​ന്നാ​​യി​​രു​​ന്നു രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​റി​​ന്‍റെ പ്ര​​തി​​ക​​ര​​ണം. ഇ​​ത്ത​​വ​​ണ​​ത്തെ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഒ​​ട്ടേ​​റെ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ബി​​ജെ​​പി മു​​സ്‌​​ലിം സ്ഥാ​​നാ​​ര്‍ഥി​​ക​​ളെ നി​​റു​​ത്തി​​യി​​ട്ടു​​ണ്ട്.

ഒ​​രു മ​​ത​​വി​​ഭാ​​ഗ​​ത്തി​​നോ​​ടോ സ​​മു​​ദാ​​യ​​ത്തോ​​ടോ വി​​ശ്വാ​​സ​​ത്തി​​നോ ബി​​ജെ​​പി എ​​തി​​ര​​ല്ല. പ​​ക്ഷേ, ഭ​​ര​​ണ​​ഘ​​ട​​ന​​യെ എ​​തി​​ര്‍ക്കു​​ന്ന ജ​​മാ​​അ​​ത്ത് ഇ​​സ്‌​​ലാ​​മി, വെ​​ല്‍ഫെ​​യ​​ര്‍ പാ​​ര്‍ട്ടി​​ക​​ളെ ശ​​ക്ത​​മാ​​യി എ​​തി​​ര്‍ക്കും. ഭ​​ര​​ണ​​ഘ​​ട​​ന​​യെ മു​​റു​​കെ​​പ്പി​​ടി​​ച്ചാ​​ണ് ബി​​ജെ​​പി മു​​ന്നോ​​ട്ടു​​ പോ​​കു​​ന്ന​​ത്.

ബി​​ജെ​​പി മ​​റ്റു മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്ക് എ​​തി​​രാ​​ണെ​​ന്ന​​ത് സി​​പി​​എ​​മ്മി​​ന്‍റെ​​യും കോ​​ണ്‍ഗ്ര​​സി​​ന്‍റെ​​യും ക​​ള​​ള പ്ര​​ചാ​​ര​​ണ​​മാ​​ണെ​​ന്നു രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ര്‍ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Kerala

മനസു തുറന്ന് രാജീവ് ചന്ദ്രശേഖര്‍

കോ​​ഴി​​ക്കോ​​ട്: ഇ​​ത്ത​​വ​​ണ ഞ​​ങ്ങ​​ള്‍ ആ​​ത്മാ​​ര്‍ഥ​​മാ​​യി പ​​രി​​ശ്ര​​മി​​ക്കും. ഇ​​ത്ര സീ​​റ്റ് എ​​ന്ന് ല​​ക്ഷ്യം വ​​യ്ക്കു​​ന്നി​​ല്ല. അ​​ത് പാ​​ര്‍ട്ടി​​യു​​ടെ രീ​​തി​​യ​​ല്ല. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് സെ​​മി​​ഫൈ​​ന​​ലോ ക്വാ​​ര്‍ട്ട​​ര്‍ ഫൈ​​ന​​ലോ ആ​​യി കാ​​ണു​​ന്നി​​ല്ല. ഫൈ​​ന​​ല്‍ ആ​​യി​​ത്ത​​ന്നെ​​യാ​​ണ് കാ​​ണു​​ന്ന​​ത്. എ​​ത്ര സീ​​റ്റ് കി​​ട്ടു​​മെ​​ന്ന​​ത് ജ​​ന​​ങ്ങ​​ള്‍ തീ​​രു​​മാ​​നി​​ക്കും. അ​​തി​​നാ​​യി വി​​ക​​സി​​തകേ​​ര​​ളം എ​​ന്ന കാ​​ഴ്ച​​പ്പാ​​ടാ​​ണ് ബി​​ജെ​​പി മു​​ന്നോ​​ട്ടു​​ വ​​യ്ക്കു​​ന്ന​​ത്.

പ​​ല​​യി​​ട​​ങ്ങ​​ളി​​ലും സി​​പി​​എ​​മ്മി​​ന് എ​​തി​​രാ​​ളി​​ക​​ളി​​ല്ലെ​​ന്നു​​ള്ള വാ​​ര്‍ത്ത കേ​​ട്ട​​പ്പോ​​ള്‍ ഷോ​​ക്ക് ആ​​യി​​പ്പോ​​യി. സി​​പി​​എ​​മ്മി​​ന്‍റെ ഭീ​​ഷ​​ണി​​യാ​​ണ് കാ​​ര​​ണം. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പോ​​ടെ അ​​ത് അ​​വ​​സാ​​നി​​ക്കും. ഇ​​നി അ​​തg ന​​ട​​ക്കി​​ല്ല - ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്‍ രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ര്‍ ത​​ദ്ദേ​​ശ സ്വ​​യംഭ​​ര​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ​​ക്കു​​റി​​ച്ച് മ​​ന​​സു തു​​റ​​ന്ന​​ത് കാ​​ലി​​ക്ക​​ട്ട് പ്ര​​സ് ക്ല​​ബ്ബി​​ന്‍റെ ത​​ദ്ദേ​​ശം 2025 പ​​രി​​പാ​​ടി​​യി​​ലാ​​ണ്.

ജ​​ന​​ങ്ങ​​ള്‍ക്കു മു​​ന്നി​​ല്‍ വ​​യ്ക്കാ​​നു​​ള്ള​​ത്?

ബി​​ജെ​​പി​​ക്ക് അ​​വ​​സ​​രം ത​​ന്നാ​​ല്‍ സ​​മ​​ഗ്ര വി​​ക​​സ​​നം കൊ​​ണ്ടു​​വ​​രും. എ​​ഐ, ഡി​​ജി​​റ്റ​​ല്‍ സാ​​ങ്കേ​​തി​​ക വി​​ദ്യ​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ അ​​ഴി​​മ​​തി ഭ​​ര​​ണം, ഭ​​ര​​ണ ശൈ​​ലി, കാ​​ഴ്ച​​പ്പാ​​ട് എ​​ന്നി​​വ​​യി​​ലൊ​​ക്കെ മാ​​റ്റം വ​​രു​​ത്തും.

ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന​​ത്തി​​ന് അ​​ഞ്ചു വ​​ര്‍ഷം ചെ​​യ്യാ​​നു​​ദ്ദേ​​ശി​​ക്കു​​ന്ന വി​​ക​​സ​​ന പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ ബ്ലൂ ​​പ്രി​​ന്‍റ് ത​​യാ​​റാ​​ക്കും. ഓ​​രോ വ​​ര്‍ഷ​​വും ജ​​ന​​ങ്ങ​​ളു​​ടെ മു​​ന്‍പി​​ല്‍ പ്രോ​​ഗ്ര​​സ് കാ​​ര്‍ഡ് വ​​യ്ക്കും. എ​​ന്തു ചെ​​യ്തു, എ​​ന്തൊ​​ക്കെ ചെ​​യ്യാ​​ന്‍ പോ​​കു​​ന്നു എ​​ന്ന് ജ​​ന​​ങ്ങ​​ളോ​​ട് വി​​ശ​​ദീ​​ക​​രി​​ക്കും.

ഭ​​ര​​ണം കി​​ട്ടി​​യാ​​ല്‍ ‘വീ​​ട്ടു​​പ​​ടി​​ക്ക​​ല്‍ സേ​​വ​​ന’മെ​​ത്തി​​ക്കും. വീ​​ട്ടി​​ലി​​രു​​ന്ന് ഓ​​ണ്‍ലൈ​​നാ​​യി അ​​പേ​​ക്ഷി​​ച്ചാ​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ വീ​​ട്ടി​​ലെ​​ത്തി സേ​​വ​​നം ന​​ല്‍കും.

എ​​ല്ലാ​​യി​​ട​​ത്തും സ്ഥാ​​നാ​​ര്‍ഥി​​ക​​ള്‍?

ഇ​​തു​​വ​​രെ​​യു​​ണ്ടാ​​കാ​​ത്ത പ​​ങ്കാ​​ളി​​ത്ത​​മാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എ​​ന്‍ഡി​​എ​​ക്കുള്ളത്. 21,065 വാ​​ര്‍ഡു​​ക​​ളി​​ല്‍ മു​​ന്ന​​ണി​​സ്ഥാ​​നാ​​ര്‍ഥി​​ക​​ള്‍ മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും സ്ഥാ​​നാ​​ര്‍ഥി​​ക​​ളെ നി​​റു​​ത്താ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന​​തു യാ​​ഥാ​​ര്‍ഥ്യ​​മാ​​ണ്. വ​​രുംകാ​​ലം ആ ​​വി​​ട​​വ് നി​​ക​​ത്തും.

വെ​​ല്‍ഫെ​​യ​​ര്‍ പാ​​ര്‍ട്ടി കൂ​​ട്ടു​​കെ​​ട്ട്?

ഭ​​ര​​ണ​​ഘ​​ട​​ന​​യെ അം​​ഗീ​​ക​​രി​​ക്കാ​​ത്ത​​വ​​രാ​​ണ് ജ​​മാ​​ അ​​ത്തെ ഇ​​സ്‌‌​​ലാ​​മി​​യും വെ​​ല്‍ഫെ​​യ​​ര്‍ പാ​​ര്‍ട്ടി​​യും. അ​​വ​​രു​​മാ​​യി മ​​റ്റു​​ മു​​ന്ന​​ണി​​ക​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ സ​​ഖ്യ​​മു​​ണ്ടാ​​ക്കു​​ന്ന​​തി​​നെ ശ​​ക്ത​​മാ​​യി എ​​തി​​ര്‍ക്കും. മു​​ന്ന​​ണി​​ക​​ളു​​ടെ ഇ​​ര​​ട്ട​​ത്താ​​പ്പ് തു​​റ​​ന്നു​​കാ​​ട്ടും. എ​​ല്ലാ മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളെ​​യും മാ​​നി​​ക്കു​​ന്ന പാ​​ര്‍ട്ടി​​യാ​​ണ് ബി​​ജെ​​പി.

കേ​​ര​​ള​​ത്തി​​ല്‍ എ​​യിം​​സ്?

കേ​​ര​​ള​​ത്തി​​ല്‍ എ​​യിം​​സ് വ​​രു​​മെ​​ന്നു മോ​​ദി​​ജി​​യും കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യും ഉ​​റ​​പ്പു​​ന​​ല്‍കി​​യി​​ട്ടു​​ണ്ട്. അ​​ത് എ​​വി​​ടെ, എ​​പ്പോ​​ള്‍ എ​​ന്നൊ​​ക്കെ കേ​​ന്ദ്രസ​​ര്‍ക്കാ​​ര്‍ തീ​​രു​​മാ​​നി​​ച്ച് അ​​റി​​യി​​ക്കും.

District News

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണം : രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ബി​ജെ​പി - ബി​ഡി​ജെ​എ​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കു മാ​ത്ര​മ​ല്ല ദേ​വ​സ്വം മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ‌ പ​റ​ഞ്ഞു. മാ​റി​മാ​റി വ​ന്ന ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ ഭ​ര​ണ​ത്തി​ൽ ജ​നം മ​ടു​ത്തു ക​ഴി​ഞ്ഞു.

അ​ഴി​മ​തി​യും സ്വ​ർ​ണ​ക്കൊ​ള്ള​യും ന​ട​ത്തു​ന്ന സ​ർ​ക്കാ​രി​നെ​തി​രേ​യാ​ണ് ഇ​പ്പോ​ൾ ജ​ന​കീ​യ മു​ന്നേ​റ്റം ന​ട​ക്കു​ന്ന​ത്. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ്, എ​ൻ​ഡി​എ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ എ.​എ​ൻ. രാ​ധാ​കൃ​ഷ്‌​ണ​ൻ, കെ. ​പ​ദ്മ​കു​മാ​ർ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി,

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ന്ത​ളം പ്ര​താ​പ​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ, ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം വി​ക്ട​ർ ടി. ​തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ബി​നു​മോ​ൻ, എ​ൻ​ഡി​എ ജി​ല്ലാ ക​ൺ​വീ​ന​ർ ഡോ. ​എ.​വി.​ആ​ന​ന്ദ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ആ​ന​ന്ദി​ന്‍റെ മ​ര​ണം; അ​തി​യാ​യ സ​ങ്ക​ട​മു​ണ്ടെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി നേ​താ​ക്ക​ൾ. ആ​ന​ന്ദ് കെ.​ത​മ്പി ജീ​വ​നൊ​ടു​ക്കി​യ​തി​ൽ അ​തി​യാ​യ സ​ങ്ക​ട​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

സം​ഭ​വം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ അ​ധ്യ​ക്ഷ​നോ​ട് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. വാ​ർ​ഡി​ൽ നി​ന്ന് വ​ന്ന പ​ട്ടി​ക​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. വി​ഷ​യം അ​ന്വേ​ഷി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​ന​ന്ദി​നെ വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​പ്പോ​ഴാ​ണ് ശ്ര​ദ്ധി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വാ​ർ​ഡു​ക​ളി​ൽ നി​ന്ന് വ​ന്ന​പ്പോ​ൾ അ​ത്ത​ര​ത്തി​ൽ ഒ​രു പേ​രു​ള്ള​താ​യി താ​ൻ ഓ​ർ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ണ​ൽ മാ​ഫി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രാ​ണ് ആ​ർ​എ​സ്എ​സ് - ബി​ജെ​പി നേ​തൃ​ത്വ​മെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​ത് വി​ശ്വ​സി​ക്കാ​ൻ പ​റ്റു​മോ എ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ന്‍റെ ചോ​ദ്യം. ആ​ന​ന്ദ് എ​ഴു​തി​യ​തെ​ന്ന് പ​റ​യു​ന്ന കു​റി​പ്പി​ലെ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

 

Kerala

ബി​ഹാ​ർ ന​ൽ​കു​ന്ന സ​ന്ദേ​ശം വ്യ​ക്തം; ഇ​നി കേ​ര​ള​ത്തി​ന്‍റെ ഊ​ഴം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ എ​ൻ​ഡി​എ നേ​ടി​യ വി​ജ​യം കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​യും എ​ൻ​ഡി​എ​യും മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് ബി​ഹാ​റി​ലെ വി​ജ​യം.

ഇ​നി കേ​ര​ള​ത്തി​ന്‍റെ ഊ​ഴ​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ബി​ഹാ​റി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന കു​തി​പ്പാ​ണ് എ​ൻ​ഡി​എ ന​ട​ത്തി​യ​ത്. നി​ല​വി​ൽ അ​വ​ർ 206 സീ​റ്റി​ൽ ലീ​ഡു ചെ​യ്യു​ക​യാ​ണ്.
മ​റു​ഭാ​ഗ​ത്ത് കോ​ൺ​ഗ്ര​സും ആ​ർ​ജെ​ഡി​യും ഉ​ൾ​പ്പെ​ടു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ലീ​ഡ് 30 സീ​റ്റി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങി.

സ​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ത് പോ​ലെ ആ​ർ​ജെ​ഡി മാ​ത്ര​മാ​ണ് സ്വാ​ധീ​നം അ​ൽ​പ​മെ​ങ്കി​ലും നി​ല​നി​ർ​ത്തി​യ​ത്. ആ​ർ​ജെ​ഡി ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​ത് 75 സീ​റ്റ്. ഇ​ത്ത​വ​ണ അ​ത് പ​കു​തി​യാ​യി. വോ​ട്ടു ചോ​രി​യെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്ര​ചാ​ര​ണം വി​ല​പ്പോ​യി​ല്ല.

Kerala

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​രു​ത്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ട​രു​തെ​ന്ന് ഗ​വ​ർ​ണ​റോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥ‌ാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ​ല ന​ട​പ​ടി​ക​ളും സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

അ​തി​രൂ​ക്ഷ വി​മ​ർ​ശ​നം ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നു​ണ്ടാ​യി​ട്ടും ആ​രോ​പ​ണ​വി​ധേ​യ​രാ​യ ബോ​ര്‍​ഡി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ര്‍​ഷം കൂ​ടി നീ​ട്ടി ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ദേ​വ​സ്വം മ​ന്ത്രി​യു​ടെ രാ​ജി, ബോ​ര്‍​ഡി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ​യും ബോ​ര്‍​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്കാ​തെ​യും നി​ല​വി​ലെ അം​ഗ​ങ്ങ​ളെ തു​ട​രാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​നു​ള്ള ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ നീ​ക്ക​മാ​ണി​ത്. സ​ന്നി​ധാ​ന​ത്തെ സ്വ​ർ​ണം അ​ട​ക്ക​മു​ള്ള ആ​സ്തി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മാ​റ്റാ​ൻ തീ​രു​മാ​നം എ​ടു​ത്ത​തും ഇ​വ​രു​ടെ ഭ​ര​ണ​കാ​ല​ത്താ​ണ്. കേ​ര​ള​ത്തി​ലെ അ​യ്യ​പ്പ ഭ​ക്ത‌​രെ അ​പ​മാ​നി​ക്കു​ന്ന ഈ ​ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ട​രു​തെ​ന്ന് ബി​ജെ​പി ഗ​വ​ർ​ണ​റോ​ട് ശ​ക്‌​ത​മാ​യി അ​ഭ്യ​ർ​ത്ഥി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Kerala

അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ്ര​ഖ്യാ​പ​നം പി​ആ​ർ വ​ർ​ക്ക്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി സി​പി​എം ന​ട​ത്തി​യ പി​ആ​ർ വ​ർ​ക്കി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ്ര​ഖ്യാ​പ​ന​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ​ക്ക് യാ​തൊ​രു​വി​ധ ആ​ധി​കാ​രി​ക​ത​യും ഉ​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​യം സൃ​ഷ്ടി​ക്കു​ന്ന മാ​യാ​പ്ര​പ​ഞ്ച​ത്തി​ൽ ക​ഴി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലെ അ​തി​ദ​രി​ദ്ര​രെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ അ​തി​ദ​രി​ദ്ര​ർ ഇ​ല്ലാ​താ​യെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ വേ​ണ്ടി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ത​യാ​റാ​ക്കി​യ ക​ണ​ക്കു​ക​ളി​ൽ വ​ലി​യ പൊ​രു​ത്ത​ക്കേ​ടു​ണ്ട്. പാ​വ​ങ്ങ​ളെ പ​റ​ഞ്ഞു പ​റ്റി​ച്ച് കോ​ടി​ക​ളു​ടെ ധൂ​ർ​ത്താ​ണ് പി​ണ​റാ​യി വി​ജ​യ​ൻ കാ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

2021ലെ ​സി​പി​എ​മ്മി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​തു​ത​ന്നെ നാ​ല​ര ല​ക്ഷ​ത്തി​ല​ധി​കം അ​തി​ദാ​രി​ദ്ര്യ​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടെ​ന്നാ​ണ്. ഒ​രു മാ​സം മു​ൻ​പ് നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി പ​റ​ഞ്ഞ​തും ആ​റ് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന​താ​ണ്.

എ​ന്നാ​ൽ സ​ർ​ക്കാ​ർ ആ​ദ്യം ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ ഒ​ന്ന​ര ല​ക്ഷം പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്, പി​ന്നീ​ട് 64,000 ആ​യി ചു​രു​ക്കി. ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​നാ​യി ക​ഷ്ട​പ്പെ​ടു​ന്ന വ​ന​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ളെ മാ​റ്റി​നി​ർ​ത്തി​യാ​ണ് സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പാ​യ​പ്പോ​ൾ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി കോ​ടി​ക​ൾ ചി​ല​വാ​ക്കു​ന്ന​ത് എ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ്ര​ഖ്യാ​പ​ന​ത്തി​നു​വേ​ണ്ടി മാ​ത്രം സ​ർ​ക്കാ​ർ ചി​ല​വാ​ക്കു​ന്ന​ത് ഒ​ന്ന​ര കോ​ടി രൂ​പ​യാ​ണ്. സ​ർ​ക്കാ​ർ ചി​ല​വി​ൽ സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. വേ​ൾ​ഡ് ബാ​ങ്കി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ളം ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും പി​റ​കി​ലു​ള്ള സം​സ്ഥാ​ന​മാ​ണ്.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ൽ കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ വ​ഹി​ച്ച പ​ങ്ക് മ​റ​ച്ചു വ​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ചാ​ര​ണ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

സംസ്ഥാനസർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്നു: രാജീവ് ചന്ദ്രശേഖർ

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ നാ​​​ല​​​ര വ​​​ർ​​​ഷം ന​​​ട​​​പ്പാ​​​ക്കാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ളെ വ​​​ഞ്ചി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ.      

ജ​​​ന​​​ങ്ങ​​​ളെ വി​​​ഡ്ഢി​​​ക​​​ളാ​​​ക്കു​​​ന്ന ത​​​ന്ത്ര​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ത്തെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്ക​​​വെ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ആ​​​രോ​​​പി​​​ച്ചു.

അ​​​ഞ്ച​​​ര ല​​​ക്ഷം കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ക​​​ടം ജ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ല​​​യി​​​ൽ വ​​​ച്ച ഈ ​​​സ​​​ർ​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കെ​​​ല്ലാം പ​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത് വീ​​​ണ്ടും ക​​​ടം വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യാ​​​ണ്.

നാ​​​ല​​​ര വ​​​ർ​​​ഷം മു​​​ന്പ് എ​​​ല്ലാം ശ​​​രി​​​യാ​​​കു​​​മെ​​​ന്ന് വാ​​​ഗ്ദാ​​​നം ചെ​​​യ്തു വോ​​​ട്ട് നേ​​​ടി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഒ​​​രു മാ​​​സം മു​​​ന്പ് മാ​​​ത്രം വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ചോ​​​ദി​​​ച്ചു. 

Kerala

റി​പ്പോ​ർ​ട്ട​ർ ടി​വി​ക്കെ​തി​രേ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​പ്പോ​​​ർ​​​ട്ട​​​ർ ടി​​​വി​​​ക്കെ​​​തി​​രേ 100 കോ​​​ടി രൂ​​​പ​​​യു​​​ടെ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് ന​​​ൽ​​​കി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ.

ചാ​​​ന​​​ൽ ഉ​​​ട​​​മ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ൻ, ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗ് എ​​​ഡി​​​റ്റ​​​ർ അ​​​രു​​​ണ്‍ കു​​​മാ​​​ർ, കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റിം​​​ഗ് എ​​​ഡി​​​റ്റ​​​ർ സ്മൃ​​​തി പ​​​രു​​​ത്തി​​​ക്കാ​​​ട്, സു​​​ജ​​​യ പാ​​​ർ​​​വ​​​തി, ന്യൂ​​​സ് കോ​-​​ഓ​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജി​​​മ്മി ജ​​​യിം​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബ്യൂ​​​റോ ചീ​​​ഫ് ടി.​​​വി. പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ര​​​ട​​​ക്കം ഒ​​​ന്പ​​​തു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു കേ​​​സ്.

രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നു ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത ബി​​​പി​​​എ​​​ൽ ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഭൂ​​​മി​​​യി​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ​​കൂ​​​ടി​​​യാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു എ​​​ന്നു കാ​​​ട്ടി​​​യാ​​ണു മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ആ​​​ർ​​​എ​​​ച്ച്പി പാ​​​ർ​​​ട്ട്ണേ​​​ഴ്സ് എ​​​ന്ന നി​​​യ​​​മ​​​സ്ഥാ​​​പ​​​നം മു​​​ഖേ​​​ന നൂ​​​റു കോ​​​ടി രൂ​​​പ​​​യു​​​ടെ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് ന​​​ൽ​​​കി​​​യ​​​ത്.

ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വാ​​​ർ​​​ത്ത പി​​​ൻ​​​വ​​​ലി​​​ച്ച് മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും നോ​​​ട്ടീ​​​സി​​​ലു​​​ണ്ട്. നേ​​​ര​​​ത്തെത​​​ന്നെ ത​​​നി​​​ക്ക് ക​​​ന്പ​​​നി​​​യു​​​മാ​​​യും ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​മാ​​​യും യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ല എ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Kerala

പി​എം ശ്രീ ​വി​വാ​ദം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള മ​റ​ച്ചു​പി​ടി​ക്കാ​ൻ: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യി​ൽ ഇ​പ്പോ​ഴു​ണ്ടാ​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. സ്കൂ​ളു​ക​ളെ മി​ക​വു​റ്റ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ്. അ​ഞ്ചു​വ​ര്‍​ഷം അ​ത് ന​ട​പ്പാ​ക്കാ​തെ വെ​ച്ചു. ഏ​റ്റ​വു​മൊ​ടു​വി​ൽ ഒ​പ്പു​വ​ച്ചി​ട്ട് സി​പി​എം-​സി​പി​ഐ പ​ര​സ്പ​രം പ​ഴി​ചാ​ര​ൽ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം തു​ട​രു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ചു. ശ​ബ​രി​മ​ല ക്ഷേ​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം കേ​ര​ള ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​യി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) രൂ​പീ​ക​രി​ച്ചു.

കേ​ര​ള പോ​ലീ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നാ​ലും, ആ​ഭ്യ​ന്ത​ര മ​ന്ത്രി ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നാ​ലും കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മി​ല്ല.

അ​തി​നാ​ൽ ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലും അ​തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തെ ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ഒ​രു കേ​ന്ദ്ര ഏ​ജ​ൻ​സി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം; ഗ​വ​ർ​ണ​റെ ക​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​റെ ക​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ. നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, വി.​മു​ര​ളീ​ധ​ര​ൻ, പി.​കെ.​കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 30 വ​ർ​ഷ​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​റെ ബോ​ധ്യ​പ്പെ​ടു​ത്തി. വീ​ഴ്ച്ച​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ഇ​ത് വീ​ഴ്ചയല്ല കൊ​ള്ള​യാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. വി​ശ്വാ​സ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ട്രെ​ഡ്‍​മി​ല്ലി​ൽ നി​ന്ന് വീ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് പ​രി​ക്ക്

 തി​രു​വ​ന​ന്ത​പു​രം: ട്രെ​ഡ്‍​മി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

ട്രെ​ഡ് മി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ല​ക്ഷ്യ​മാ​യി ഫോ​ൺ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വീ​ഴാ​നും പ​രി​ക്ക് പ​റ്റാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ത​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തെ​ല്ല് വേ​ദ​ന​യോ​ടെ​യാ​ണെ​ങ്കി​ലും വി​ല​പ്പെ​ട്ട ഒ​രു പാ​ഠം പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up